മാമ്പഴക്കാലമല്ലേ: മാമ്പഴ പ്രഥമൻ ഉണ്ടാക്കി നോക്കിയാലോ
We can make this delicious and nutritious dish in 10 minutes.

ഈ മാമ്പഴക്കാലത്തു മാങ്ങ കൊണ്ട് നമുക്കൊരു മാമ്പഴ പ്രഥമൻ ഉണ്ടാക്കി നോക്കിയാലോ. 10 മിനിറ്റിൽ ഈ രുചിയൂറും വിഭവം നമുക്ക് ഉണ്ടാക്കിയെടുക്കാം. മാമ്പഴം കഴുകി തൊലി നീക്കം ചെയ്യുക, കഷ്ണങ്ങളായി അരിയുക. ഒരു പാത്രത്തിൽ മുക്കാൽ കപ്പ് വെള്ളം ചേർത്ത് ശർക്കര ഉരുക്കുക. ശേഷം തിളപ്പിച്ച് അരിച്ച് വച്ചുസൂക്ഷിക്കുക. മാമ്പഴപൾപ്പ് ചേർത്ത് നന്നായി ഇളക്കി, കുറഞ്ഞ ചൂടിൽ 10 മിനിറ്റ് വേവിക്കുക. രണ്ടാം പാൽ ചേർത്ത് നല്ല രീതിയിൽ ഇളക്കുക, കുറച്ച് സമയത്തേക്ക് നന്നായി തിളപ്പിക്കുക. ചുക്ക് പൊടിയും ഏലക്ക പൊടിയും ചേർക്കുക.തീ കുറച്ച് ഒന്നാം പാൽ ചേർക്കുക. ഇതിന് ശേഷം തിളപ്പിക്കരുത്. വെറും ചൂടാവുന്നതുവരെ മാത്രം ഇളക്കി വയ്ക്കുക. വേറൊരു ചൂടുള്ള പാനിൽ നെയ് ചൂടാക്കി, അതിൽ കശുവണ്ടിയും ഉണക്കമുന്തിരിയും പൊള്ളിച്ചു വറ്റിച്ചെടുക്കുക. ഇത് പ്രഥമനിൽ ചേർത്ത് നന്നായി ഇളക്കുക.
What's Your Reaction?






