ഫോണിൽ സ്റ്റോറേജ് പ്രശ്നങ്ങൾക്ക് പരിഹാരം നൽകുകയാണ് വാട്ട്സ്അപ്പ്
WhatsApp is solving the storage problems on the phone

ഫോണിൽ സ്റ്റോറേജ് പ്രശ്നങ്ങൾക്ക് പരിഹാരം നൽകുകയാണ് വാട്ട്സ്അപ്പ്. ഉയർന്ന റെസൊല്യൂഷൻ ഉള്ള ഫയലുകൾ ഓട്ടോമാറ്റിക്കായി ഡൌൺലോഡ് ചെയ്യുന്നത് ഫോൺ സ്റ്റോറേജിനെ ബാധിക്കാറുണ്ട്. ഇതിന് പരിഹാരമായി പുതിയ ഫീച്ചർ അവതരിപ്പിക്കുകയാണ് വാട്ട്സ്അപ്പ്. ഫയലുകൾ ഡൌൺലോഡ് ചെയ്യുന്നതിന് മുൻപ് ഉപയോക്താക്കൾ റെസൊല്യൂഷൻ തിരഞ്ഞെടുക്കുന്ന ഡൌൺലോഡ് ക്വാളിറ്റി ഫീച്ചറാണ് അവതരിപ്പിക്കുന്നത്. ആൻഡ്രോയിഡ് പതിപ്പ് 2.25.18.11 നുള്ള വാട്ട്സ്അപ്പ് ബീറ്റയിലാണ് ഈ ഫീച്ചർ. ഫയലുകളുടെ ഗുണനിലവാരം മനസിലാക്കി ഡൌൺലോഡ് ചെയ്യാൻ സാധിക്കും. നിലവിൽ ഈ ഫീച്ചർ ബീറ്റാ ടെസ്റ്റർമാർക്ക് മാത്രമേ ഉപയോഗിക്കാൻ പറ്റുകയുള്ളു.
ബീറ്റാ ടെസ്റ്റർ ഉപയോക്താവാണെങ്കിൽ സെറ്റിങ്സിൽ സ്റ്റോറേജ് ആൻഡ് ടാറ്റ സെലക്ട് ചെയ്യുക. അവിടെ മീഡിയ ഓട്ടോ ഡൌൺലോഡ് ക്വാളിറ്റി ഓപ്ഷൻ ക്ലിക്ക് ചെയ്യുക. തുടർന്ന് എച്ഡി അല്ലെങ്കിൽ എസ്ഡി തിരഞ്ഞെടുക്കാം.
What's Your Reaction?






