ജീവിതത്തിൽ ഒരിക്കൽ എങ്കിലും തഞ്ചാവൂർ വലിയകോവിൽ കാണുക...കല്ലുകൾ പറയുന്ന ചരിത്രം കേൾക്കുക.

See Thanjavur Valiyakovil at least once in your life...listen to the history told by the stones.

Oct 6, 2025 - 15:24
 0  1
ജീവിതത്തിൽ ഒരിക്കൽ എങ്കിലും തഞ്ചാവൂർ വലിയകോവിൽ കാണുക...കല്ലുകൾ പറയുന്ന ചരിത്രം കേൾക്കുക.


ആയിരം വർഷങ്ങൾക്കുമപ്പുറം ഉയർന്നുനിൽക്കുന്ന അത്ഭുതം തഞ്ചാവൂർ വലിയകോവിൽ. മഹത്തായ ബ്രിഹദീശ്വര ക്ഷേത്രം, അറിയപ്പെടുന്നത്  തഞ്ചാവൂർ വലിയകോവിലെന്നാണ്, രാജരാജേശ്വര ക്ഷേത്രം, അല്ലെങ്കിൽ ബിഗ് ടെമ്പിൾ എന്ന പേരുകളിലൂടെയും അറിയപ്പെടുന്നു. പൂർണ്ണമായും കരിങ്കല്ലിൽ തീർത്ത ഏക ക്ഷേത്രമായി ഇത് കണക്കാക്കപ്പെടുന്നു. പരമശിവനെ ലിംഗരൂപത്തിലാണ് ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്നത്.ചോളരാജവംശത്തിലെ മഹാരാജാവായ രാജരാജ ചോളന്റെ  ഭരണകാലത്ത് പണിത ഈ ക്ഷേത്രം, ഒരു ശില്പശാസ്ത്ര അത്ഭുതമാണ്. 

ഒരു രാത്രി, രാജരാജ ചോളന്  ദൈവദർശനം ലഭിച്ചുവെന്നാണ് പൗരാണികവിശ്വാസം. ഭഗവാൻ ശിവൻ സ്വപ്നത്തിൽ പ്രത്യക്ഷപ്പെട്ടു, “കാലത്തെയും ലോകത്തെയും അതിജീവിക്കുന്ന ഒരു ക്ഷേത്രം പണിയണം” എന്ന് ഉപദേശം നൽകി. ആ സ്വപ്നം അദ്ദേഹം യാഥാർഥ്യമാക്കി.  ഇങ്ങനെ AD 985 ൽ ക്ഷേത്രനിർമ്മാണം ആരംഭിച്ചു.

കുഞ്ചരമല്ലൻ രാജരാജപെരുന്തച്ചനാണ്‌ രാജരാജക്ഷേത്രത്തിന്റെ ശില്പി. ക്ഷേത്രത്തിന്റെ മതിലിൽ അദ്ദേഹത്തിന്റെ പേര്‌ കൊത്തിവച്ചിട്ടുണ്ട്. ഒറ്റ കല്ലിൽ തീർത്ത ഭീമൻ നന്ദിയെയും വണങ്ങി നേരെ പടവുകൾ കയറി ക്ഷേത്രത്തിന് അകത്തേക്ക് കടക്കാം. 13 അടി ഉയരമുള്ള പ്രതിഷ്‌ഠയായ ശിവലിംഗം തുടങ്ങി കമാനങ്ങളിലെ ചില ഭിത്തികൾ വരെ ഒറ്റക്കല്ലിൽ നിർമിച്ചതാണെന്നത് അത്ഭുതപ്പെടുത്തും. കാലത്തെ അതിജീവിച്ച് ഒരു അത്ഭുതമായി നിലനിൽക്കുന്ന തഞ്ചാവൂർ ബൃഹദീശ്വരക്ഷേത്രം യുനസ്‌കോയുടെ ലോക പൈതൃക സ്‌മാരക പട്ടികയിലും ഇടംപിടിച്ചിട്ടുണ്ട്.

ഇവിടെ ഉച്ചയ്ക്ക് സൂര്യൻ മുകളിലായിരിക്കുമ്പോൾ ഗോപുരത്തിന് നിഴൽ വീഴില്ല എന്നത് ആരെയും അത്ഭുതപെടുത്തുന്ന വസ്തുതയാണ് . ശാസ്ത്രവും ഭക്തിയും ഇതിനെപ്പറ്റി ഒരുപോലെ വിസ്മയപ്പെടുന്നു. വർഷത്തിൽ ഒരു സമയത്തും നട്ടുച്ചയ്ക്ക് നിഴൽ വീഴാത്ത വിധത്തിലാണ് ഇത് രൂപകൽപന ചെയ്‌തിരിക്കുന്നതെന്ന് പറയപ്പെടുന്നു.

ഒരു പ്രാദേശിക വിശ്വാസമനുസരിച്ച്, പ്രധാന കവാടം വഴി അകത്ത് കടക്കുന്ന രാഷ്ട്രീയ നേതാക്കൾക്ക് അധികാരം നഷ്ടപ്പെടുകയോ, ദാരുണമായ വിധി നേരിടുകയോ ചെയ്യുമെന്ന് പറയപ്പെടുന്നു. അതുകൊണ്ട് ഭരണാധികാരികൾ ഒന്നും  ആ കവാടം കടക്കാറില്ല. ചുണ്ണാമ്പോ, മണ്ണോ ഒന്നുമില്ലാതെ, പാറകൾക്ക് പാറകൾ ചേർത്ത് പണിത മഹാത്ഭുതം 

ജീവിതത്തിൽ ഒരിക്കൽ എങ്കിലും തഞ്ചാവൂർ വലിയകോവിൽ കാണുക...കല്ലുകൾ പറയുന്ന ചരിത്രം കേൾക്കുക.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0