കെഎസ്ആർടിസി അവതരിപ്പിച്ച ഏറ്റവും പുതിയ ചലോ ആപ്പ് കൂടുതൽ ശ്രദ്ധ നേടുകയാണ്.
The latest Chalo app introduced by KSRTC is gaining more attention
കെഎസ്ആർടിസി അവതരിപ്പിച്ച ഏറ്റവും പുതിയ ചലോ ആപ്പ് കൂടുതൽ ശ്രദ്ധ നേടുകയാണ്. ബസുകളുടെ തത്സമയ ട്രാക്കിംഗും ഡിജിറ്റൽ ടിക്കറ്റിംഗും സ്മാർട്ട് പേയ്മെൻ്റും ഉൾപ്പെടെ വിവിധ സൗകര്യങ്ങളാണ് ചലോ ആപ്പ് നൽകുന്നത്. ആൻഡ്രോയ്ഡിലും ഐഒഎസിലും ചലോ ആപ്പ് ലഭ്യമാവും. കേരളത്തിലുടനീളം കെഎസ്ആർടിസി യാത്രാ സൗകര്യങ്ങൾ ആധുനിക വൽക്കരിക്കുകയും ലളിതവൽക്കരിക്കുകയുമാണ് പദ്ധതിയിലൂടെ.
തത്സമയ ട്രാക്കിംഗ് ഡിജിറ്റൽ ടിക്കറ്റിംഗ് സ്മാർട്ട് പേയ്മെന്റ് സൗകര്യങ്ങൾ എന്നിവയിലൂടെ യാത്രക്കാർക്ക് കൂടുതൽ സൗകര്യപ്രദമായ യാത്രാനുഭവം സാധ്യമാക്കുക എന്നതാണ് കെഎസ്ആർടിസി ലക്ഷ്യമിടുന്നത്.
ആദ്യം ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്നോ ആപ്പ് സ്റ്റോറിൽ നിന്നോ ചലോ ആപ്പ് ഡൗൺലോഡ് ചെയ്യണം. ആപ്പ് തുറക്കുമ്പോൾ ഭാഷ ഏത് വേണമെന്ന് ചോദിക്കും. മലയാളവും ഇംഗ്ലീഷും അടക്കം 9 ഭാഷകളാണ് ചലോ ആപ്പിൽ ഉള്ളത്. ഫോൺ നമ്പർ നൽകി പിന്നാലെ ലഭിക്കുന്ന ഒടിപി എൻ്റർ ചെയ്ത് ആപ്പിൽ രജിസ്റ്റർ ചെയ്യാം. അടുത്ത പേജിൽ ലൊക്കേഷൻ ആക്സസ് നൽകാൻ ആവശ്യപ്പെടും. ഇത് നൽകുക. ഇതോടെ ചലോ ആപ്പ് രജിസ്ട്രേഷൻ പൂർത്തിയായി.
ട്രാക്ക് യുവർ ബസ് ഓപ്ഷനിൽ ക്ലിക്ക് ചെയ്താൽ എവിടെനിന്ന് എവിടേക്കാണ് പോകേണ്ടതെന്ന് ടൈപ്പ് ചെയ്ത് നൽകണം. ഇതോടെ ആ റൂട്ടിലുള്ള ബസുകളുടെ പട്ടിക പ്രത്യക്ഷപ്പെടും. ഇതിൽ നിന്ന് ബസ് തിരഞ്ഞെടുത്താൽ ട്രാക്ക് ചെയ്യാനുള്ള ഓപ്ഷൻ ലഭിക്കും. കേരളത്തിലൂടെ ഓടുന്ന ബസുകളെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും ആപ്പിൽ ലഭ്യമാവും ഇനി ബസ്റ്റ് സ്റ്റേഷനുകളിലെ എൻക്വയറി കൗണ്ടർ ആശ്രയിക്കേണ്ടതില്ല.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0













