കാമിനി സിംഗ് ശാസ്ത്രജ്ഞ: പുത്തൻ കാർഷിക സംരംഭം തുടങ്ങി വിജയഗാഥ നേടി
Kamini's is a rare example of achieving great results from a small investment.

കാമിനി സിംഗ് ശാസ്ത്രജ്ഞ എന്ന നിലയിൽ തന്റെ യാത്ര ആരംഭിച്ചിട്ടു വർഷങ്ങളായി തന്റെ ഗവേഷണപരിചയവും കൃഷിയിലേക്കുള്ള താത്പര്യവും ചേർത്ത് പുത്തൻ കാർഷിക സംരംഭം തുടങ്ങി വിജയഗാഥ നേടിയിരിക്കുകയാണ്. കുറഞ്ഞ നിക്ഷേപത്തിൽ നിന്ന് വലിയ നേട്ടം കൈവരിച്ച അപൂർവ ഉദാഹരണമാണ് കാമിനിയുടേത്. മുരിങ്ങകൃഷിയിലാണ് കാമിനി ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ആരംഭത്തിൽ 9 ലക്ഷം രൂപയുടെ നിക്ഷേപം മാത്രമായിരുന്നുവെങ്കിലും, ദൃശ്യമാവുന്ന പദ്ധതികളും കഠിനാധ്വാനവും കാമിനിയെ1.75 കോടി രൂപയുടെ ലാഭവിഹിതത്തിലേക്കാണ് നയിച്ചത്. മുരിങ്ങയെ പോഷകസമ്പന്നമായ, വൈദ്യഗുണമുള്ള ഒരു സസ്യമായി ലോകമെമ്പാടും അറിയപ്പെടുന്നു. അതിന്റെ ഇല, വേരുകൾ, വിത്തുകൾ എല്ലാം ആയുര്‍വേദവും ആരോഗ്യഉൽപ്പന്നങ്ങളിലും ഉപയോഗിക്കപ്പെടുന്നു. മുരിങ്ങ പൗഡർ, ഓയിലുകൾ, ഹെൽത്ത് സപ്പ്ലിമെന്റുകൾ തുടങ്ങിയവ ലോകവിപണിയിൽ വലിയ ആവശ്യക്കാർ ഉണ്ട്.
കൃത്യമായ ബിസിനസ് പ്ലാനിങ്, ഉൽപാദന നിയന്ത്രണം എന്നിവയിലൂടെ 1000-ലധികം കർഷകരെ ഈ സംരംഭത്തിലേക്ക് കൂട്ടി കൂട്ടികൊണ്ടുവന്നു. മുരിങ്ങയുടെ സംസ്കരിച്ച ഉൽപ്പന്നങ്ങളിലാണ് കൂടുതൽ വരുമാനം കാമിനി നേടിയത്. യുവാക്കളെ കൃഷിയിലേയ്ക്കും സംരംഭകത്വത്തിലേയ്ക്കും ആകർഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് കാമിനി കാർഷിക രംഗത്തേക്ക് സജീവമായത്.
What's Your Reaction?






