ഇന്ത്യയിലെ പ്രമുഖ വന്യജീവി സംരക്ഷണ വിദഗ്ധനും എഴുത്തുകാരനുമായ വാൽമിക് താപർ അന്തരിച്ചു
Valmik Thapar, India's leading wildlife conservationist and author, has passed away

ഇന്ത്യയിലെ പ്രമുഖ വന്യജീവി സംരക്ഷണ വിദഗ്ധനും എഴുത്തുകാരനുമായ വാൽമിക് താപർ അന്തരിച്ചു. 73വയസ്സായിരുന്നു. ഇന്ത്യയിലെ കടുവ സംരക്ഷണത്തിനായി സമർപ്പിച്ച ജീവിതം അദ്ദേഹത്തെ "ടൈഗർ വാരിയർ" എന്നറിയപ്പെടാൻ കാരണമായി. അദ്ദേഹത്തിന്റെ മച്ചലി എന്ന ആനിമൽ ഡോക്യുമെന്ററിയുടെ നായികയായ കടുവയുടെ കഥ അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളുടെ പ്രതിഫലമായിരുന്നു. എൻ ഡിടിവിയുടെ ഇന്ത്യൻ ഓഫ് ദി ഇയർ അവാർഡ്, സാൻക്ച്വറി നേച്ചർ ഫൌണ്ടേഷൻ ഓഫ് ലൈഫ്ടൈം സർവീസ് അവാർഡ് തുടങ്ങി നിരവധി പുരസ്‌കാരങ്ങൾ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.
ഇന്ത്യയിലെ കടുവകളുടെ ചരിത്രം, സംസ്കാരം, ഭീഷണികൾ, ഇന്ത്യയിലെ വന്യജീവി സംരക്ഷണത്തിനുള്ള മാർഗരേഖ, പക്ഷികളുടെ ലോകത്തെക്കുറിച്ച് എന്നിവ അദ്ദേഹത്തിന്റെ പ്രധാന പ്രസിദ്ധികരണങ്ങളാണ്.
What's Your Reaction?






