മൂന്നാറിലെത്തുന്ന സഞ്ചാരികളെ ആകർഷിച്ചു കെഎസ്ആർടിസിയുടെ പുതിയ റോയൽ വ്യൂ ഡബിൾ ഡെക്കർ

KSRTC's new Royal View double-decker service is attracting tourists to Munnar

Oct 5, 2025 - 13:58
 0  0
മൂന്നാറിലെത്തുന്ന സഞ്ചാരികളെ ആകർഷിച്ചു കെഎസ്ആർടിസിയുടെ പുതിയ റോയൽ വ്യൂ ഡബിൾ ഡെക്കർ

കെഎസ്ആർടിസിയുടെ പുതിയ റോയൽ വ്യൂ ഡബിൾ ഡെക്കർ സർവീസ് മൂന്നാറിലെത്തുന്ന സഞ്ചാരികളെ ആകർഷിക്കുകയാണ്. രാവിലെ 8.30മുതൽ വൈകീട്ട് ആറുവരെയാണ് ഈ ഡബിൾ ഡെക്കർ സർവീസ്.  അടുത്തിടെയാണ് ഈ ഡബിൾ ഡെക്കർ മൂന്നാറിൽ സർവീസ് ആരംഭിച്ചത്. വിനോദസഞ്ചാരികളെ ആകർഷിക്കും വിധം പുറംകാഴ്ചകൾ കാണാൻ പാകത്തിൽ ഗ്ലാസ് പാനലിംഗ് ചെയ്തിട്ടുണ്ട്. ബസ്സിന്റെ മുകൾ നിലയിൽ 38 പേർക്കും താഴത്തെ നിലയിൽ 12 പേർക്കുമായി മൊത്തം 50 സഞ്ചാരികൾക്ക് ഒരു സമയം യാത്ര ചെയ്യാം.നിലവിൽ ദിവസേന മൂന്ന് സർവീസുകളാണ് ഉള്ളത്. കെ.എസ്.ആർ.ടി.സി വെബ്സൈറ്റിലൂടെയും ആപ്പിലൂടെയും ബുക്ക് ചെയ്യാം. റോയൽ വ്യൂ ഡബിൾ ഡെക്കർ എന്ന് സെർച്ച് ചെയ്താൽ ബസ് ബുക്കിങ് കാണാം. മുകൾ നിലയിൽ 400 രൂപയും താഴത്തെ നിലയിൽ 200 രൂപയുമാണ് ടിക്കറ്റ് നിരക്ക്.

തേയില തോട്ടങ്ങളുടേയും, കോടമഞ്ഞിന്റെയും, മൂന്നാറിന്റെ പ്രകൃതി മനോഹാരിതയും നേരിട്ട് ആസ്വദിക്കുന്നതിന് പുതിയ റോയൽ വ്യൂ ഡബിൾ ഡെക്കർ സർവീസ് ഏറെ പ്രയോജനകാരമാണ്.  ബസ്സിലെ രാത്രി യാത്രകൾ വ്യത്യസ്തമാക്കാൻ വിവിധ നിറങ്ങളിലുള്ള പ്രകാശസംവിധാനവും ഏർപ്പെടുത്തി. യാത്രാസുഖത്തിനായി ആധുനിക രീതിയിലുള്ള സീറ്റുകളും ഒരുക്കി. ടൂറിസ്റ്റുകൾക്ക് ആസ്വദിക്കാൻ മ്യൂസിക് സിസ്റ്റം, പബ്ലിക് ഇൻഫർമേഷൻ സിസ്റ്റം എന്നീ സംവിധാനങ്ങളും ബസ്സിലുണ്ട്. മൂന്നാർ- സിഗ്നൽ പോയിന്റ്- ദേവികുളം ടോൾ പ്ലാസ- ലോക്ഹാർട്ട് വ്യൂ- ഗ്യാപ് റോഡ് വ്യൂ- റോക്ക് കേവ്- ഓറഞ്ച് ഫാം വ്യൂ- പെരിയകനാൽ വെള്ളച്ചാട്ടം- ആനയിറങ്ങൽ ഡാം- മൂന്നാർ ഇതാണ് ബസിന്റെ റൂട്ട്. യാത്രാവേളയിൽ കുടിവെള്ളം, ലഘുഭക്ഷണങ്ങൾ, പാനീയങ്ങൾ തുടങ്ങിയവ ലഭ്യമാകുന്നതിനും, അത്യാവശ്യഘട്ടങ്ങളിൽ മൊബൈൽ ചാർജ്ജിംഗ് നടത്തുന്നതിനുമുള്ള സംവിധാനങ്ങളും ലഭ്യമാണ്. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0