പ്രതിഷേധങ്ങൾക്കും വിവാദങ്ങൾക്കും ഒടുവിൽ റിലീസിന് ഒരുങ്ങി ഭായ് സ്ലീപ്പർ സെൽ

Bhai: Sleeper Cell is finally ready for release after protests and controversies.

Nov 3, 2025 - 23:32
 0  0
പ്രതിഷേധങ്ങൾക്കും വിവാദങ്ങൾക്കും ഒടുവിൽ റിലീസിന് ഒരുങ്ങി ഭായ് സ്ലീപ്പർ സെൽ

തിഷേധങ്ങൾക്കും വിവാദങ്ങൾക്കും ഒടുവിൽ റിലീസിന് ഒരുങ്ങി ഭായ് സ്ലീപ്പർ സെൽ. നിയമപോരാട്ടങ്ങൾക്കൊടുവിൽ ചിത്രം നവംബർ 14ന് റിലീസിനെത്തും. നവാഗതനായ ആധവ ഈശ്വര, ഗായികയും കനോഡിയൻ മോഡലുമായ നിക്കേഷ എന്നിവരെ മുഖ്യ കഥാപാത്രങ്ങളാക്കി കമലനാഥൻ ഭുവൻ കുമാർ കഥയെഴുതി സംവിധാനം ചെയ്ത സസ്‌പെൻസ് ത്രില്ലർ ആണ് 'ഭായ്: സ്ലീപ്പർ സെൽ'. ചിത്രത്തിൻ്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറക്കിയതിന് പിന്നാലെ വിവാദങ്ങൾ പൊട്ടിപ്പുറപ്പെട്ടിരുന്നു. ചിത്രത്തെ "ഇസ്ലാമിക വിരുദ്ധം" എന്ന് ചില മുസ്ലീം സംഘടനകൾ വിശേഷിപ്പിച്ചതോടെയാണ് വിവാദം ആരംഭിച്ചത്. ചിത്രത്തിൽ മുസ്ലീം സമൂഹത്തെ ഒരു പ്രത്യേക രീതിയിൽ ചിത്രീകരിച്ചുവെന്ന് അവർ ആരോപിച്ചിരുന്നു. ചിത്രത്തിൻ്റെ പുറത്തിറങ്ങിയ ഫസ്റ്റ്ലുക്ക് പോസ്റ്ററിൽ മുസ്ലിം വേഷധാരിയായ നായകൻ നെറ്റിയിൽ കുറിയും, കൈയ്യിൽ ഒരു കൊന്തയുമായി പണത്തിനും, ആയുധങ്ങളും ഇടയിൽ ഇരിക്കുന്നതാണ് കാണുന്നത്. ഇതിനെ തുടർന്ന് ഉണ്ടായ വിവാദങ്ങൾ നിയമപരമായി നേരിട്ട്, ചിത്രത്തിന്റെ നിർമ്മാതാക്കളായ കെ.ആർ.എസ് ഫിലിംഡം ആരോപണങ്ങൾക്ക് ഉള്ള ഉത്തരം വ്യക്തമാക്കി ഒരു മാധ്യമ പ്രസ്താവന ഇറക്കിയിരുന്നു.

"ഭായ്  - ഒരു മതത്തിനും വികാരങ്ങൾക്കും എതിരല്ല. നല്ല സിനിമകൾ നൽകുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം, മതപരമായ വികാരങ്ങൾക്കോ വിശ്വാസങ്ങൾക്കോ എതിരായി പ്രവർത്തിക്കരുത്. ഞങ്ങളുടെ കഥകളിൽ മനുഷ്യത്വത്തിന് എതിരായ ഒരു പ്രവൃത്തിയും ഞങ്ങൾ ഒരിക്കലും അനുവദിക്കുകയോ ആഗ്രഹിക്കുകയോ ചെയ്യുന്നില്ല. ഞങ്ങളുടെ സിനിമയെക്കുറിച്ച് വിവാദങ്ങൾ സൃഷ്ടിക്കുന്ന സഹോദരീസഹോദരന്മാർ ഇത് മനസ്സിലാക്കണമെന്ന് ഞങ്ങൾ കരുതുന്നു. സെൻസർ ചെയ്ത ഒരു സിനിമ റിലീസ് ചെയ്യുന്നതിന് മുമ്പ് തെറ്റിദ്ധാരണകൾ കാരണം എതിർക്കുകയും വിവാദങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നത് ശരിയല്ല. ഞങ്ങളുടെ 'ഭായ്: സ്ലീപ്പർ സെൽ' ഒരു വിവാദ ചിത്രമല്ലെന്ന് ഇതിനാൽ വ്യക്തമാക്കുന്നു."

ചിത്രത്തിൽ പ്രമുഖ നിർമ്മാതാവ്
ധീരജ് ഖേർ, സീമോൻ അബ്ബാസ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ജിതിൻ കെ റോഷന്റെ സംഗീതവും കൃഷ്ണമൂർത്തിയുടെ ഛായാഗ്രഹണവും ഉള്ള ഈ ചിത്രം, ഇമോഷൻസിനൊപ്പം ആക്ഷൻ രംഗങ്ങളെയും സംയോജിപ്പിക്കുന്നു. ഓഗസ്റ്റ് 08 റിലീസ് തീരുമാനിച്ച ചിത്രം വിവാദങ്ങൾക്കൊടുവിൽ പിന്നീട് മാറ്റുകയായിരുന്നു. ചിത്രം ഒടുവിൽ നവംബർ 14ന് കേരളത്തിലും തമിഴ്നാട്ടിലും തിയറ്ററുകളിൽ റിലീസിന് എത്തും. കേരളത്തിൽ സൻഹ സ്റ്റുഡിയോ ആണ് വിതരണത്തിനെത്തിക്കുന്നത്.
ആർ കൃഷ്ണരാജ്, ശ്രീനിയാ, കെ. ആർ ആധവ ഈശ്വര എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. സായ് മീഡിയ ആണ് ചിത്രത്തിൻ്റെ മ്യൂസിക് റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത്. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0