പ്രകൃതിഭംഗി കൊണ്ട് മനോഹരമായ ക്ഷേത്രം ഉത്രാളിക്കാവ്
Uthralikavau, a beautiful temple with natural beauty
പ്രകൃതിഭംഗി കൊണ്ട് മനോഹരമായ ക്ഷേത്രം ഉത്രാളിക്കാവ്. അകമല കുന്നുകളുടെ താഴ് വാരത്തായാണ് ഈ കൊച്ചുക്ഷേത്രമുള്ളത്. ഇരുവശത്തുമുള്ള നെൽപ്പാടങ്ങൾ കടന്നുവേണം ഉത്രാളിക്കാവിലെത്താൻ. ഭക്തരുടെ മനസ്സ് നിറയുന്ന കുളിർമയുള്ള കാഴ്ച. ക്ഷേത്രത്തിന് പുറകിലൂടെ കടന്നുപോകുന്ന തീവണ്ടികളും തല ഉയർത്തി നിൽക്കുന്ന ആൽമരങ്ങളൊക്കെ ഉത്രാളിക്കാവിന്റെ മനോഹാരിത കൂടുന്നു. കൊടുങ്ങല്ലൂർ ഷൊർണ്ണൂർ പാതയിൽ വടക്കാഞ്ചേരിക്കടുത്തു മച്ചാട് റിസേർവ് ഫോറെസ്റ്റിന് അടുത്താണ് ഉത്രാളിക്കാവ്.
മുണ്ടകൻ കൃഷിക്കായി ക്ഷേത്രത്തിന് മുന്നിലുള്ള നെൽവയൽ ഒരുക്കിയതോടെ കണ്ണിന് കുളിർമയേകുന്ന കാഴ്ച്ചാനുഭവമാണ് ഉത്രാളിക്കാവ് സമ്മാനിക്കുന്നത്. ക്ഷേത്ര അന്തരീക്ഷത്തിൽ നല്ല ദൃശ്യങ്ങൾ എടുക്കാനായി നിരവധിപേരാണ് ഇവിടെ എത്തുന്നത്. ഉത്രാളിക്കാവിന്റെ പശ്ചാത്തലത്തിൽ എടുക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആണ്,
ജനുവരിയിൽ മുണ്ടകൻ കൊയ്ത്തു കഴിഞ്ഞാണ് വടക്കാഞ്ചേരി കുമാരനല്ലൂർ ദേശങ്ങളുടെ ആഭിമുഖ്യത്തിൽ നടക്കുന്ന ഉത്രാളിക്കാവ് പൂരത്തിന് കൊടിയേറുന്നത്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0













