ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ എൻഡിഎ സഖ്യത്തിന് വിജയക്കൊടി
This time, the highest polling percentage was recorded in the history of Bihar. 66.91 percent of the votes were recorded
ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ എൻഡിഎ സഖ്യത്തിന് വിജയക്കൊടി. 91 സീറ്റുമായി ബിജെപി വലിയ ഒറ്റക്കക്ഷിയായപ്പോൾ ജെഡിയു 83 സീറ്റുമായി വൻ മുന്നേറ്റമുണ്ടാക്കി. ബീഹാറിന്റെ ചരിത്രത്തിൽ ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും വലിയ പോളിംഗ് ശതമാനമാണ് ഇക്കുറി രേഖപ്പെടുത്തിയത്. 66.91 ശതമാനം വോട്ടാണ് രേഖപ്പെടുത്തിയത്. പഴുതടച്ചുള്ള പ്രചാരണമാണ് എന്‍ഡിഎയുടെ വിജയത്തിന്റെ അടിസ്ഥാനം. പ്രധാനമന്ത്രി നരേന്ദ്ര മോദിയും, ആഭ്യന്തര മന്ത്രി അമിത് ഷായുമടങ്ങുന്നവരായിരുന്നു പ്രചാരണത്തിന്റെ അമരത്തു നിന്നത്. റാലികള്‍ നടത്തിയും പൊതുജനങ്ങളെ പങ്കെടുപ്പിച്ചും പ്രചാരണം ഗംഭീരമാക്കാന്‍ എന്‍ഡിഎയ്ക്ക് സാധിച്ചു.
സാധാരണക്കാര്‍ക്കിടയില്‍ സ്വാധീനം ചെലുത്താന്‍ ഉതകുന്ന പദ്ധതികള്‍ പ്രഖ്യാപിച്ചതും എന്‍ഡിഎയെ സഹായിച്ചു. സ്ത്രീകളുടെ വോട്ടുറപ്പിക്കാന്‍ 7500 കോടിയുടെ സ്വയം തൊഴില്‍ പദ്ധതി പ്രഖ്യാപിച്ചിരുന്നു. സ്വയം തൊഴിലിനായി ഒരാള്‍ക്ക് 10,000 രൂപ ലഭിക്കുമെന്നായിരുന്നു പ്രഖ്യാപനം. 74 ലക്ഷത്തോളം സ്ത്രീകളായിരുന്നു പദ്ധതിയുടെ ഗുണഭോക്താക്കള്‍.
ബിഹാറില്‍ സദ്ഭരണവും വികസനവും വിജയിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. എൻഡിഎയ്ക്ക് ഉജ്ജ്വല വിജയം നൽകിയതിന് ബീഹാറിലെ ജനങ്ങൾക്ക് അദ്ദേഹം നന്ദി പറഞ്ഞു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0













