തൃശൂരിലെ ആദ്യത്തെ ഡബിൾ ഡെക്കർ ബസ് ട്രയൽ റൺ പൂർത്തിയാക്കി

The first double-decker bus trial run in Thrissur has been completed

Oct 20, 2025 - 21:02
 0  0
തൃശൂരിലെ ആദ്യത്തെ ഡബിൾ ഡെക്കർ ബസ് ട്രയൽ റൺ പൂർത്തിയാക്കി


തൃശൂരിലെ ആദ്യത്തെ ഡബിൾ ഡെക്കർ ബസ് ട്രയൽ റൺ പൂർത്തിയാക്കി.  വിനോദ സഞ്ചാരികൾക്ക് തൃശൂരിൻ്റെ നഗര സൗന്ദര്യവും പുത്തൂർ സുവോളജിക്കൽ പാർക്കും കണ്ടാസ്വദിക്കാൻ കഴിയുന്നവിധത്തിൽ മുകൾഭാഗം തുറന്ന കെഎസ്ആർടിസി ഡബിൾ ഡെക്കറാണ് സർവീസ് നടത്തുക.
തൃശൂരിന് പുതുവത്സര സമ്മാനമായി പുതിയ ഇലക്ട്രിക് ഡബിൾ ഡെക്കർ ബസ് എത്തും. ഒന്നര കോടി രൂപയാണ് ഗതാഗത വകുപ്പ് മന്ത്രി ഈ ബസിനായി അനുവദിച്ചിട്ടുള്ളതെന്ന്  കെ രാജൻ പറഞ്ഞു. 1.5 കോടി രൂപയുടെ ഇലക്ട്രിക് ഡബിൾ ഡെക്കർ ബസാണ് തൃശൂരിലേക്ക് അനുവദിച്ചത്. തൃശൂർ നഗരക്കാഴ്ചകൾ എന്ന പേരിലാണ് ബസ് സർവീസ് നടത്തുക. നഗരത്തിൽ നിന്ന്‌ യാത്ര ആരംഭിച്ച് സ്വരാജ് റൗണ്ടിലൂടെ ചുറ്റി  നഗരത്തിന്റെ വിവിധ ഭാഗങ്ങളിലുടെ സഞ്ചരിച്ച് ജൂബിലി മിഷൻ, കുട്ടനെല്ലൂർ വഴി പുത്തൂർ സുവോളജിക്കൽ പാർക്കിനുള്ളിൽ ചുറ്റി നഗരത്തിൽ സമാപിക്കുന്ന രീതിയിലായിരിക്കും യാത്ര.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0