തിരുമാന്ധാംകുന്ന് ഭഗവതി ക്ഷേത്രത്തിലെ ആട്ടങ്ങയേറ് ഏറെ പേരുകേട്ടതാണ്

The Attangayer at the Thirumandhamkunnu Bhagavathy temple is very famous

Oct 20, 2025 - 17:25
 0  0
തിരുമാന്ധാംകുന്ന് ഭഗവതി ക്ഷേത്രത്തിലെ ആട്ടങ്ങയേറ് ഏറെ പേരുകേട്ടതാണ്

തിരുമാന്ധാംകുന്ന് ഭഗവതി ക്ഷേത്രത്തിൽ ആട്ടങ്ങയേറ് ഏറെ പേരുകേട്ടതാണ്. ഭദ്രകാളിയുടെ ഭൂതഗണങ്ങളും മാന്ധാതാവ് മഹർഷിയുടെ ശിഷ്യഗണങ്ങളും തമ്മിൽ നടന്ന യുദ്ധത്തിന്റെ ഓര്മപ്പെടുത്തലായാണ്  ആട്ടങ്ങയേറ്  നടത്താറുള്ളത്. ആയിരക്കണക്കിന് ഭക്തജനങ്ങളാണ് ചടങ്ങിൽ പങ്കെടുക്കുന്നത്. ഭക്തർ ഇരുചേരിയായി  തിരിഞ്ഞു പരസ്പരം ആട്ടങ്ങകൾ എറിയുന്നതാണ് ചടങ്ങ്. .ചടങ്ങിൽ ഏറു കൊള്ളുന്നതും എറിയുന്നതും ഭഗവതിയുടെ അനുഗ്രഹമെന്നാണ് വിശ്വാസം. വടക്കേനടയിൽ പത്തു നടയുടെ താഴെയും ക്ഷേത്ര മുറ്റത്തുമായി ഭഗവതിയെ മനസിൽ ധ്യാനിച്ചാണ് ഓരോരുത്തരും ചടങ്ങിന്റെ ഭാഗമാവുന്നത്, പന്തീരടി പൂജ കഴിഞ്ഞ് നട തുറന്നതോടെ ഇരു ചേരിയും ക്ഷേത്ര മുറ്റത്തു നിന്ന് നാലമ്പലത്തിനകത്തേക്ക് ആട്ടങ്കൾ വർഷിക്കുന്നതോടെ ചടങ്ങുകൾക്ക് അവസാനമാകും.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0